കേരളത്തിന്റെ പൈതൃക സ്വത്തുക്കള്‍ ഭൂമാഫിയയ്ക്ക് തീറെഴുതുന്ന ഭരണമാണ് പിണറായി സര്‍ക്കാരിന്റേതെന്ന് യൂത്തുകോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ്. അഴിമതി ചൂണ്ടിക്കാണിക്കുന്നവരെ കയ്യൂക്കിലൂടെ നേരിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്തുകോണ്‍ഗ്രസ് മാവേലിക്കര പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് സജി ജോസഫ് നടത്തുന്ന 48 മണിക്കൂര്‍ നിരാഹാരസമരം ആലപ്പുഴ പൂപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Advertisement