മന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങളിൽ നിലപാട് സ്വീകരിക്കേണ്ടത് സംസ്ഥാനഘടകമാണെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി എസ്.സുധാകർ റെഡ്ഡി. ആവശ്യമെങ്കിൽ വിഷയം ഇടതുമുന്നണി ചർച്ച ചെയ്യണം. സംസ്ഥാനത്ത് മാധ്യമപ്രവർത്തകർക്കു സുരക്ഷ ഒരുക്കാൻ സർക്കാരിന് കഴിയേണ്ടതുണ്ട്. സി.പി.ഐ പാർട്ടി കോൺഗ്രസ് ഏപ്രിൽ 25 മുതൽ 29 വരെ കൊല്ലത്ത് നടക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പ്രസ്ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു സുധാകർ റെഡ്ഡി.
Advertisement