നടന് ദിലീപിന്റെ ചാലക്കുടി ഡി സിനിമാസില്‍ കയ്യേറ്റം നടന്നിട്ടില്ലെന്ന് വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട്. വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അനുമതി തേടി റിപ്പോര്‍ട്ട് ഡി.ജി.പിക്ക് അയച്ചു. ഡി സിനിമാസില്‍ കയ്യേറ്റം നടന്നുവെന്ന്കാണിച്ച് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ പി.ഡി.ജോസഫ് നല്കിയ പൊതുതാല്പര്യ ഹര്‍ജിയിലാണ് അന്വേഷണം നടന്നത്. ഡി സിനിമാസിന്റെ തിയറ്റര്‍ സമുച്ചയത്തില്‍ അനധികൃത നിര്‍മാണം നടന്നിട്ടില്ലെന്നും വിജിലന്‍സ് കണ്ടെത്തി. ഡി.ജി.പിയുടെ അനുമതി ലഭിച്ച ശേഷം അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും.
Advertisement