സി.പി.എമ്മിന്റേയും സി.പി.ഐയുടേയും സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് തിരുവനന്തപുരത്തു നടക്കും. ജനറൽ സെക്രട്ടറി എസ്.സുധാകർ റെഡ്ഡിയുടെ സാന്നിധ്യത്തിൽ ചേരുന്ന സി.പി.ഐ സംസ്ഥാന നിർവാഹകസമിതി യോഗം ഉച്ചക്ക് രണ്ടിന് എം.എൻ.സ്മാരകത്തിൽ ആരംഭിക്കും. ഏപ്രിലിൽ കൊല്ലത്തു നടക്കുന്ന പാർട്ടി കോൺഗ്രസിന്റെ മുന്നൊരുക്കങ്ങളാണ് പ്രധാന ചർച്ച. രാവിലെ പത്തരക്കാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് എ.കെ.ജി സെന്ററിൽ ആരംഭിക്കുക. സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളായിരിക്കും പ്രധാന ചർച്ച.
Advertisement