സ്പെയിനിലെ കാറ്റലോണിയന്‍ വാദം വീണ്ടും സംഘര്‍ഷത്തിലേയ്ക്ക്. ഒക്ടോബര്‍ ഒന്നിന് നടക്കേണ്ട ഹിതപരിശോധന തടയാനുള്ള സ്പാനിഷ് സര്‍ക്കാര്‍ നീക്കമാണ് ബാഴ്സലോണയെ കലാപഭൂമിയാക്കിയത്. കറ്റാലന്‍ സര്‍ക്കാര്‍ ഒാഫീസുകള്‍ റെയ്ഡ് ചെയ്ത നടപടി സ്വാതന്ത്ര്യവാദികളെ പ്രകോപിപ്പിച്ചു. പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. കാറ്റലോണിയന്‍ മന്ത്രിമാരുള്‍പ്പെടെ അറസ്റ്റിലായി. സ്പെയിനില്‍ നിന്ന് വേര്‍പെട്ട് സ്വതന്ത്രരാജ്യമാകുന്നതിനു മുന്നോടിയായുള്ള ഹിതപരിശോധന മഡ്രിഡ് കോടതി വിലക്കിയിരിക്കുകയാണ്.
Advertisement