കോഴിക്കോട് മഞ്ഞക്കടവില്‍ കൂറ്റന്‍ ക്രഷര്‍ യൂണിറ്റിന് അനുമതി നല്‍കിയത് സി.പി.എം. അംഗങ്ങളുടെ സമ്മതത്തോടെയെന്ന് കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് സോളി ജോസഫ് മനോരമ ന്യൂസിനോട്. നിലവിലെ ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണ്. ക്രഷര്‍ യൂണിറ്റിന് ഫെബ്രുവരിയില്‍ നല്കിയ അനുമതി ഗ്രാമസഭയുടെ എതിര്‍പ്പിനെ തുടര്‍ന്ന് മാര്‍ച്ചില്‍ റദ്ദാക്കിയെന്നും സോളി ജോസഫ്. എന്നാല്‍ പഞ്ചായത്ത് ചട്ടമനുസരിച്ച് ആറുമാസം കഴിയാതെ ഭരണസമിതി തീരുമാനം റദ്ദാക്കാനാവില്ലെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. ക്രഷര്‍ യൂണിറ്റിന്റെ അനുമതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പഞ്ചായത്ത് അടിയന്തരഭരണസമിതി യോഗം ചേരും.
Advertisement