ബിഹാറില്‍ 389 കോടി രൂപയ്ക്ക് പണികഴിപ്പിച്ച കനാല്‍, ഉദ്ഘാടനത്തിന് ഒരു ദിവസം മുമ്പേ തകര്‍ന്നു. ഭഗല്‍പൂരിലെ ഗംഗാ പമ്പ് കനാല്‍ പദ്ധതിയുടെ ഭാഗമായ ചിറയിലേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ വെള്ളം തുറന്നുവിട്ടപ്പോഴാണ് ഒരു ഭാഗം തകര്‍ന്നുവീണത്. തുടര്‍ന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ നാളെ നടത്താനിരുന്ന ഉദ്ഘാടനം റദ്ദാക്കി. ജലസേചന വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. 1977 ല്‍ നിര്‍മാണം തുടങ്ങി 40 വര്‍ഷങ്ങള്‍ക്കു ശേഷമാണ് പദ്ധതിയുടെ പണിപൂര്‍ത്തിയായത്. കനാല്‍ നിര്‍മാണത്തില്‍ വന്‍ അഴിമതി നടന്നുവെന്ന് പ്രതിപക്ഷനേതാവ് തേജസ്വി യാദവ് ആരോപിച്ചു.
Advertisement