ചെന്നൈ ഓട്ടേരിയില് ഐ.എസ് അനുഭാവി അറസ്റ്റില്‍. എന്‍.ഐ.എ പ്രത്യേക സംഘമാണ് ഷാഖുല് ഹമീദിനെ അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിലെ വിവിധ കേന്ദ്രങ്ങളില്‍ സ്ഫോടന പരമ്പര നടത്താന്‍ ആസൂത്രണം ചെയ്ത ഐ.എസ് അനുഭാവികളായ ഒന്‍പതംഗ സംഘത്തിലെ കണ്ണിയായിരുന്നു ഇയാള്‍. ഏറെനാളത്തെ തിരിച്ചിലിനൊടുവിലാണ് കേന്ദ്ര അന്വേഷണ ഏജന്‍സി ഇയാളെ പടികൂടുന്നത്. ഷാഖുല് ഹമീദിനെ പൂനമല്ലി എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കി. കഴിഞ്ഞ ജനുവരി ഇരുപത്തിയാറിനാണ് ഒന്പതുപേര്ക്കെതിരെയും എന്‍.ഐ.എ സ്വമേധയാ കേസെടുക്കുന്നത്. സംഘത്തിലെ പ്രധാനി ഹാജ ഫക്കുറുദ്ദീന് ഐ.എസില്‍ ചേര്‍ന്നതിന് ശേഷം രണ്ട് തവണ ഇന്ത്യയില്‍ വന്നെന്നും തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ വച്ച് ഷാഖുല് ഹമീദടക്കമുള്ളവരുമായി ചര്‍ച്ച നടത്തിയെന്നുമാണ് എന്‍.ഐ.എ പറയുന്നത്.
Advertisement