അലിൻഡിന് വിവിധയിടങ്ങളിലായി ആയിരക്കണക്കിന് കോടിരൂപയുടെ ആസ്തിയാണുള്ളത്. കുണ്ടറയിലുള്ള 62.88 ഏക്കർ പാട്ടഭൂമിയാണ്. ഇത് വിൽക്കാൻ സാധിക്കില്ല. എന്നാൽ ഇവിടെ കമ്പനി വാങ്ങിയ പത്തേക്കർ ഭൂമിയുണ്ട്. കൂടാതെ ഹൈദരാബാദിൽ കണ്ണായസ്ഥലത്ത് 100 ഏക്കർ ഭൂമിയും പ്ലാന്റുമുണ്ട്. സെന്റിന് അമ്പത് ലക്ഷം രൂപവച്ച് കണക്കാക്കിയാൽ തന്നെ ഇത് 5000 കോടിരൂപയുടേത് വരും.
മുംബൈ നരിമാൻപോയിന്റിൽ 1440 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടവും ഒഡീഷയിലെ ഹിറാകുഡിൽ 16 ഏക്കർ സ്ഥലവുമുണ്ട്. കൊച്ചി, തിരുവനന്തപുരം, മാന്നാര്‍, എന്നിവിടങ്ങളിലും വന്‍തോതില്‍ സ്വത്തുണ്ട്. മാന്നാറിൽ 43 ഏക്കർ ഭൂമിയും ഫാക്ടറിയും. കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തോട് ചേർന്ന 31 സെന്റ് സ്ഥലം. തിരുവനന്തപുരം വഴുതക്കാട് 21 സെന്റ് സ്ഥലവും കോർപറേറ്റ് ഓഫിസും. വിളപ്പിൽശാലയിൽ മൂന്നരയേക്കർ സ്ഥലവും ഫാക്ടറിയും.