കാറൽ മാർക്സ് ഇപ്പോഴും ജീവിച്ചിരുന്നെങ്കിൽ മാർക്സിസം എന്ന് പറയാൻ സമ്മതിക്കുമായിരുന്നില്ലെന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. ഞാൻ ഒരു മാർകിസ്റ്റ് അല്ല എന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഒരു വ്യക്തിയുടെ പേരിൽ സിദ്ധാന്തത്തെ നിർവചിക്കുന്നതു ശാസ്ത്രീയമാണോ എന്നതു സംവാദ വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. നോം ചോസ്കിയും ഇക്കാര്യം വിശകലനം ചെയ്തിരുന്നു. ഇടതു പക്ഷത്തിനും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും മുന്നേറ്റവും ചില സ്ഥലങ്ങളിൽ പിന്നോട്ടടിയും ഉണ്ടായിട്ടുണ്ട്– ബേബി തളിപ്പറമ്പിൽ പറഞ്ഞു.
Advertisement