വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ കെ.പി.എ. മജീദ് മല്‍സരിക്കില്ല. സ്ഥാനാര്‍ഥിയാകാനില്ലെന്ന് മജീദ് പാര്‍ട്ടി അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ അറിയിച്ചു. നാളെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനിരിക്കെയാണ് മജീദിന്റെ നീക്കം. ലീഗ് സ്ഥാനാര്‍ഥിയെ രാവിലെ പത്തിന് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിക്കും.
സംഘടനാപരമായ ചുമതലകള്‍ ഉള്ളതിനാലാണ് വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയതെന്ന് കെ.പി.എ.മജീദ് . രണ്ടുപദവികളുടേയും ചുമതലകള്‍ ഒന്നിച്ചുകൊണ്ടുപോകാന്‍ പ്രയാസം. ആര് സ്ഥാനാര്‍ഥിയാകുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും മജീദ് മനോരമ ന്യൂസിനോട് പറഞ്ഞു.