ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയ്ക്ക് ഇന്ന് ചെന്നൈയില്‍ തുടക്കം. ചാംപ്യന്‍സ് ട്രോഫിക്ക ശേഷം ഓസ്ട്രേലിയയുടെ ആദ്യ ഏകദിന പരമ്പരയാണിത്. മൂന്ന് മല്‍സരങ്ങളില്‍ നിന്ന് മാറി നില്ക്കുന്ന ശിഖര്‍ ധവാന് പകരം അജിങ്ക്യ രഹാനെ ഓപ്പണറുടെ ചുമതല ഏറ്റെടുത്തേക്കും.
സിംഹളവീര്യത്തെ അടിച്ചൊതുക്കിയ ഇന്ത്യന്‍ കടുവകള്‍ക്ക് മുന്നിലേക്ക് തന്ത്രങ്ങളുടെ സഞ്ചിയുമായി എത്തുകയാണ് കംഗാരുക്കള്‍. പരസ്പരം ഏറ്റുമുട്ടിയ 123 മല്‍സരങ്ങളില്‍ 72ലും വിജയിച്ചത് ഓസീസിന് ആത്മവിശ്വാസം നല്കുന്നുവെങ്കിലും സമീപകാല പ്രകടനങ്ങള്‍ ഇന്ത്യയെ ഒരുപടി മുന്നില്‍ നിര്‍ത്തുന്നുണ്ട്. ഇരുടീമുകളിലേയും നായകന്മാരുടെ പോരാട്ടമായും പരമ്പരയെ കാണണം. ബാറ്റിങ്ങില്‍ ആര് മുമ്പന്‍ എന്ന മല്‍സരത്തിനൊപ്പം തന്നെ ക്യാപ്റ്റന്സിയെച്ചൊല്ലിയും പോര് മുറുകുകയാണ്. ടീം റാങ്കിങ്ങിലെ ഒന്നാംസ്ഥാനവും ഇരുവരും ലക്ഷ്യം വയ്ക്കുന്നു. നേരിയ വ്യത്യാസത്തില്‍ ഓസീസിന് പിന്നിലുള്ള ഇന്ത്യയ്ക്ക് രണ്ടുപടി കയറാനുള്ള അവസരമാണ് ഒരുങ്ങുന്നത്. മിച്ചല്‍ സ്റ്റാര്‍ക്കും ഹെയസല്വുഡും ഇല്ലെങ്കിലും ഇന്ത്യയെ വെല്ലുവിളിക്കാനുള്ള ആയുധങ്ങള്‍ പക്കലുണ്ടെനന്ന് ഓസ്ട്രേലിയ വ്യക്തമാക്കി കഴിഞ്ഞു. ലങ്കന്‍ പരമ്പര പോലെയാകില്ല. വീറിലും വാശിയിലും ഒത്തിരി മുന്നിലായിരിക്കും ഇന്ത്യ-ഓസീസ് പോരാട്ടങ്ങള്‍.