കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലെ പ്രഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയാണ്.
അതേസമയം, മഴശക്തമായതിനെ തുടര്‍ന്ന് ജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ ജാഗ്രത നിര്‍ദേശം നല്കി. കോഴിക്കോട്, പാലക്കാട്, ഇടുക്കി, കോട്ടയം, കുട്ടനാട് താലൂക്കുകളിലെ തഹസില്‍ദാര്‍മാര്‍ രാത്രി കണ്ട്രോള് റൂമില്‍ ഉണ്ടാകണമെന്നും നിര്‍േദശമുണ്ട്. കലക്ടര്‍മാരെ ഏകോപിപ്പിക്കാന്‍ റവന്യു അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് ചുമതല നല്കി.