ദിലീപിനെ കുടുക്കാന്‍ ശ്രമിക്കുന്നത് ഏത് സി.പി.എം നേതാവിന്റെ മകനാണെന്ന് വ്യക്തമായി പറയണമെന്ന് കോടിയേരി. പുതിയ ആരോപണം കേസിന്റെ ദിശ മാറ്റാനുള്ള ഗൂഢാലോചനയുടെ ഭാഗമെന്നും കോടിയേരി പറഞ്ഞു.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ ദേശീയ വനിതാ കമ്മിഷന്റെ ആരോപണം പദവിക്ക് നിരക്കാത്തതെന്ന് കോടിയേരി ബാലകൃഷ്ണന്. വിമര്‍ശനമുന്നയിക്കുന്നവര്‍ കേസ് ഡയറി കണ്ടിട്ടുപോലുമുണ്ടാകില്ല, മന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണം രാഷ്ട്രീയപ്രേരിതമാകാമെന്നും കോടിയേരി പറഞ്ഞു.