കലൂർ മുതൽ മഹാരാജാസ് വരെയുള്ള മെട്രോ പാതയിൽ ഒക്ടോബർ മൂന്നിന് സർവീസ് തുടങ്ങാനാകുമെന്ന് ഡിഎംആർസി. ഇക്കാര്യം ഡിഎംആർസി കെഎംആർ എലിനെ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ അഭിപ്രായം കൂടി അറിഞ്ഞ ശേഷമാകും ഇക്കാര്യത്തിലെ അന്തിമ തീരുമാനം. നാലു സ്റ്റേഷനുകളാണ് കലൂർ മുതൽ മഹാരാജാസ് വരെയുളള പാതയിൽ ഉള്ളത്. എം ജി റോഡിലേക്ക് കൂടി സർവീസ് തുടങ്ങുന്നതോടെ മെട്രോയിലെ യാത്രക്കാരുടെ എണ്ണത്തിൽ വർധനയുണ്ടാകുമെന്നാണ് കെഎംആർഎലി'ന്റെ പ്രതീക്ഷ.
Advertisement