ആക്രമിക്കപ്പെട്ട നടിയെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പി.സി.ജോര്‍ജ്. തനിക്കെതിരെ പൊലീസ് കേസെടുത്തതായി അറിയില്ല. കേസന്വേഷിക്കുന്നത് വട്ടിളകിയ പൊലീസുകാരാണ്. ദിലീപിന് ജാമ്യത്തിന് അര്‍ഹതയുണ്ട്. എന്തുകൊണ്ട് കൊടുക്കുന്നില്ല എന്ന് കോടതി പറയണം. പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയകാര്യം നാദിര്‍ഷ നേരിട്ടുവന്നു പറഞ്ഞിരുന്നു. പൊലീസ് നാദിര്‍ഷയെ ഭീഷണിപ്പെടുത്തി മൊഴിയെടുക്കാന്‍ ശ്രമിക്കുകയാണ്. ദിലീപിനെ കുടുക്കിയത് സിപിഎം നേതാവും മകനും പ്രമുഖനടിയും എഡിജിപി സന്ധ്യയുമാണെന്നും പി.സി. ജോർജ് പറഞ്ഞു.
Advertisement