ദിലീപ് നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം രാമലീല ഈ മാസം 28ന് റിലീസ് ചെയ്യും. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതോടെയാണ് ചിത്രത്തിന്റെ റിലീസ് പ്രതിസന്ധിയിലായത്. പതിനാലുകോടിരൂപ മുതല്‍മുടക്കില്‍ ടോമിച്ചന് മുളകുപാടം നിര്‍മിക്കുന്ന ചിത്രം അരുണ്‍ ഗോപിയാണ് സംവിധാനംചെയ്തത്. നേരത്തെ റിലീസ് ചെയ്യാന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും പ്രതികൂല സാഹചര്യത്തില്‍ നിര്‍മാതാക്കളുടെ സംഘടന ഉള്‍പ്പടെ ചിത്രത്തിന്റെ റിലീസിങ് നീട്ടിവയ്ക്കാന്‍ നിര്‍ദേശംനല്‍കുകയായിരുന്നു.
Advertisement