ചാംപ്യന്സ്ലീഗ് ഫുട്ബോള്‍ ഗ്രൂപ്പ്ഘട്ട മല്‍സരങ്ങള്‍ക്ക് ഇന്ന് തുടക്കം. വമ്പന്മാരായ ചെല്‍സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ബാര്‍സിലോന എന്നിവര്‍ ഇന്ന് കളത്തിലിറങ്ങും. ചാംപ്യന്‍സ് ലീഗിന്റെ ചരിത്രത്തിലാദ്യമായാണ് അഞ്ച് പ്രീമിയര്‍ ലീഗ് ടീമുകള്‍ പോരിനെത്തുന്നത്. കരുത്തരായ ബാര്‍സിലോന യുവന്റസിനെ നേരിടുന്ന ഗ്ലാമര്‍ പോരാട്ടത്തോടെയാണ് ലീഗ് തുടങ്ങുന്നത്. നെയ്മറിനേയും എംബാപ്പയേയും പാരീസിലെത്തിച്ച പിഎസ്ജിക്ക് സ്ക്കോട്ടിഷ് ക്ളബ് സെല്‍റ്റിക്കാണ് എതിരാളി. ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിനും ഇന്ന് മല്‍സരമുണ്ട്. സ്വിസ് ക്ളബായ ബേസലിനെ മാഞ്ചസ്റ്റര്‍ നേരിടുമ്പോള്‍ ക്വാരബഗാണ് ചെല്‍സിയുടെ എതിരാളികള്‍.
Advertisement