മലപ്പുറത്തെ വേങ്ങര നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് അടുത്തമാസം പതിനൊന്നിന്. പതിനഞ്ചിനാണ് വോട്ടെണ്ണല്‍ . പി കെ കുഞ്ഞാലിക്കുട്ടി ലോക്സഭയിലേക്ക് മല്‍സരിക്കാന്‍ എം.എല്‍ എസ്ഥാനം രാജിവെച്ചതിനെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നാമനിര്‍ദേശപത്രികകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 11 നാണ്. പത്രികകളുടെ സൂക്ഷ്മ പരിശോധന 25 ന് നടക്കും. വോട്ട് ചെയ്തത് ആര്‍ക്കാണെന്ന് അറിയാന്‍ കഴിയുന്ന വിവിപാറ്റ് സംവിധാനം ഉള്‍പ്പെടുത്തിയ വോട്ടിങ് യന്ത്രങ്ങളായിരിക്കും എല്ലാ പോളിങ് ബൂത്തുകളിലും ഉപയോഗിക്കുക. വിനോദ് ഖന്നയുടെ മരണത്തെത്തുടര്‍ന്ന് ഒഴിവുവന്ന പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ലോക്സഭാ മണ്ഡലത്തിലും വേങ്ങരയ്ക്കൊപ്പം വോട്ടെടുപ്പ് നടക്കും.
Advertisement