E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:37 AM IST

Facebook
Twitter
Google Plus
Youtube

ഹരിപ്പാട് വീട്ടില്‍കയറി യുവാവിനെ വെട്ടിക്കൊന്ന കേസിലെ മുഴുവന്‍ പ്രതികളും അറസ്റ്റില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ആലപ്പുഴ ഹരിപ്പാട് വീട്ടില്‍കയറി യുവാവിനെ വെട്ടിക്കൊന്ന കേസിലെ മുഴുവന്‍ പ്രതികളും അറസ്റ്റില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായ ആറുപേരാണ് ഇന്ന് അറസ്റ്റിലായത്. പ്രതികളെ നാള കോടതിയില്‍ ഹാജരാക്കും. ഒന്നാംപ്രതിക്കുള്ള മുന്‍വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് അറിയിച്ചു. 

കൊച്ചിയില്‍ നിന്നാണ് മുഖ്യപ്രതി ഉള്‍പ്പടെയുള്ള ആറുപേരെ അന്വേഷണസംഘം പിടികൂടിയത്. ഇവരെ നാടുവിടാന്‍ സഹായിച്ച ആറാംപ്രതി രഞ്ജിത്തിനെ കഴിഞ്ഞദിവസം അറസ്റ്റു ചെയ്തിരുന്നു. കോയമ്പത്തൂരിലേക്ക് ഒളിച്ചുകടന്ന പ്രതികള്‍ പൊലീസ് തിര‍ഞ്ഞെത്തി എന്ന് തിരിച്ചറിഞ്ഞതിനെത്തുടര്‍ന്ന് കൊച്ചിയിലേക്ക് മടങ്ങുകയായിരുന്നു. രണ്ടാംപ്രതിയുടെ ഭാര്യ വീട്ടില്‍ എത്തി നാടുവിടാനുള്ള പണം സ്വരൂപിക്കുന്നതിനിടെയാണ് സംഘം പിടിയിലായത്. കൊലപാതകം നടന്ന ദിവസം ഹരിപ്പാട് തന്നെയുള്ള ഒരു കനാലില്‍ ഇവര്‍ ഒളിച്ചിരുന്നു. പിന്നീട് കായംകുളത്തേക്ക് ട്രെയിന്‍കയറി. അവിടെനിന്ന് ആംബുലന്‍സില്‍ രോഗികളെന്ന വ്യാജേനയാണ് കൊച്ചിയില്‍ എത്തിയത്.  

ഒന്നാംപ്രതിയായ ശിവപ്രസാദിന്റെ ഭാര്യയുമായി ലിജോ വര്‍ഗീസിനുണ്ടായിരുന്ന ബന്ധമാണ് കൊലയ്ക്ക് കാരണം. ഇതു സംബന്ധിച്ച കേസും നിലവിലുണ്ട്. റിമാന്റിലായിരുന്ന ലിജോ കൊച്ചിയിലെ ബന്ധുവീട്ടിലായിരുന്നു താമസം. അരണപ്പുറത്തെ സ്വന്തം വീട്ടില്‍ എത്തിയെന്ന വിവരത്തെത്തുടര്‍ന്ന് പ്രതികള്‍ സംഘടിച്ചെത്തിയ പ്രതികള്‍ വീട്ടില്‍ കയറി വെട്ടികൊലപെടുത്തുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി നടന്ന ആക്രമണത്തില്‍ ലിജോ വര്‍ഗീസിന്റെ സഹോദരങ്ങള്‍ ഉള്‍പ്പടെ മൂന്നുപേര്‍ക്ക് സാരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.