ഹോട്ടല്‍ ഭക്ഷണവില ഉള്‍പ്പടെ ജിഎസ്ടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ധനമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം. ധനവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ക്കു പുറമേ സംസ്ഥാന ചരക്കുസേവനനികുതി ഡെപ്യൂട്ടി കമ്മിഷണര്‍മാരും പങ്കെടുക്കും. ചരക്കുസേവനികുതിക്ക് പിന്നാലെ ഹോട്ടലുകള്‍ കൊള്ളവില ഈടാക്കുന്നെന്ന പരാതിയില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് തീരുമാനമുണ്ടാകും. ജിഎസ്ടിക്കു ശേഷം നൂറ്റിഒന്നോളം ഉല്പന്നങ്ങള്ക്ക് വില കുറയുമെന്ന് കാണിച്ച് സംസ്ഥാന സര്‍ക്കാര്‍ പട്ടിക പുറത്തിറക്കിയിരുന്നു. എന്നാല്‍ എന്നാല്‍ മിക്കതിനും വില കുറഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ട നടപടികളും യോഗം ചര്‍ച്ച ചെയ്യും. രാവിലെ പത്തരയ്ക്ക് തൈക്കാട് ഗസ്റ്റ് ഹൗസിലാണ് യോഗം.
Advertisement