ഓസ്ട്രേലിയക്കെതിരായ ഏകദിനപരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. അഞ്ച് മൽസരങ്ങളുള്ള പരമ്പരയിലെ ആദ്യമൂന്ന് ഏകദിനത്തിനായുള്ള പതിനാറംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ശ്രീലങ്കയ്ക്കെതിരായ ഏകദിനം, ട്വൻറി 20 മൽസരങ്ങളിൽ സമ്പൂർണവിജയം നേടിയ നിലവിലെ ടീമിൽ കാര്യമായ മാറ്റംവരുത്തിയിട്ടില്ല. എന്നാൽ, ഉമേഷ്യാദവും മുഹമ്മദ് ഷമിയും ടീമിൽ തിരികെയെത്തി. രവീന്ദ്ര ജഡേജ്ക്കും ആർ. അശ്വിനും വിശ്രമംഅനുവദിച്ചു. നിലവിൽ കൗണ്ടി ചാംപ്യൻഷിപ്പിൽ കളിക്കുന്നിനാൽ അശ്വിനെ ടീമിലേക്ക് തിരിച്ചുവിളിക്കേണ്ടതില്ലെന്ന് സെലക്ഷൻ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. അതേസമയം, യുവരാജ് സിങ് ടീമിൽ ഇടംപിടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ഈ മാസം പതിനേഴിന് ചെന്നൈയിലാണ് ആദ്യ മല്‍സരം.
Advertisement