മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ കര്‍ണാടക സര്‍ക്കാരിനെ പഴിചാരി ബി.ജെ.പി കേന്ദ്രനേതൃത്വം. നക്സല്‍ ഭീഷണി ഉണ്ടായിട്ടും മതിയായ സുരക്ഷ ഒരുക്കാന്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തയാറായില്ലെന്ന് രവിശങ്കര്‍ പ്രസാദ് ആരോപിച്ചു. കൊലയുടെ ഉത്തരവാദിത്തം സംഘപരിവാറിന്റെ തലയില്‍ കെട്ടിവെയ്ക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് നടക്കുന്നത്. കൊലയ്ക്ക് പിന്നില്‍ ആര്‍എസ്എസും ബി.ജെ.പിയുമാണെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം അടിസ്ഥാനരഹിതമാണ്. കേരളത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോള്‍ ആരും പ്രതിഷേധിക്കുന്നത് കാണാറില്ലെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
Advertisement