ഉത്തര കൊറിയയ്ക്കുമേലുളള അമേരിക്കന്‍ പ്രകോപനം ഒഴിവാക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്. അമേരിക്ക സാമാന്യബോധത്തോടെ നീങ്ങണമെന്ന് പുടിന് ആവശ്യപ്പെട്ടു. ഉത്തര കൊറിയയെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാകില്ല. അവര്‍ സ്വയം പ്രതിരോധത്തിനാണ് ആണവപരീക്ഷണം നടത്തുന്നത്. ആണവപരീക്ഷണം നിര്‍ത്തിയാല്‍ ഉപരോധങ്ങളില്‍ അയവുനല്കാമെന്ന വാഗ്ദാനം നല്‍കണമെന്നും പുടിന് ആവശ്യപ്പെട്ടു. ഉത്തര കൊറിയന്‍ വിഷയത്തില്‍ പുടിന് ജപ്പാനുമായും ദക്ഷിണ കൊറിയയുമായും ചര്‍ച്ച നടത്തി.
Advertisement