കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കൊച്ചി രാജ്യാന്തരവിമാനത്താവളത്തിലേക്കുള്ള സര്‍വീസുകള്‍ പുലര്‍ച്ചെ മുതല്‍ നാല് മണിക്കൂര്‍ നേരം തടസപ്പെട്ടു. റണ്‍വേയില്‍ ഇറങ്ങാന്‍ സാധിക്കാതിരുന്നതിനെ നാല് രാജ്യാന്തര സര്‍വീസുകള്‍ അടക്കം ഏഴ് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ജെറ്റ് എയര്വെയ്്സിന്റെ ഷാര്‍ജ കൊച്ചി, ഒമാന്‍ എയര്‍, ഇന്‍ഡിഗോ എന്നിവയുടെ മസ്ക്കറ്റ് കൊച്ചി, ദുബായ് കൊച്ചി എന്നീ രാജ്യാന്തര വിമാനങ്ങളാണ് ട്രിച്ചി, ബാംഗ്ലൂര്‍ , കോഴിക്കോട്, കോയമ്പത്തൂര്‍ എന്നിവിടങ്ങിലേക്ക് തിരിച്ചു വിട്ടത്. നിശ്ചിത സമയത്ത് വിമാനങ്ങള്‍ എത്താതിരുന്നത് കാരണം കൊച്ചിയില്‍ നിന്ന് രാവിലെ പുറപ്പെടേണ്ടിയിരുന്ന സര്‍വീസുകളും വൈകി. മൂടല്‍ മഞ്ഞ് നീങ്ങിയതിനെ തുടര്‍ന്ന് വിമാനങ്ങള്‍ എട്ടരയോടെ കൊച്ചിയില്‍ മടങ്ങിയെത്തിത്തുടങ്ങി.
Advertisement