ചിറ്റഗോങ് ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ളദേശിനെ ഓസ്ട്രേലിയ ഏഴ് വിക്കറ്റിന് തോല്പിച്ചു. ഇതോടെ രണ്ട് മല്‍സരങ്ങളുടെ പരമ്പര സമനിലയില്‍ അവസാനിച്ചു. രണ്ടാം ടെസ്റ്റില്‍ 86 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് വിജയിച്ചത്. രണ്ടാം ഇന്നിംങ്സില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട ബംഗ്ളാദേശ് 157 റണ്‍സിന് ഓള് ഔട്ടായി. ആറ് വിക്കറ്റ് വീഴ്ത്തിയ നേഥന്‍ ലിയോണിന്റെ സ്പിന്‍ മികവാണ് ബംഗ്ളദേശിന്റെ നടുവൊടിച്ചത്. നേഥന്‍ തന്നെയാണ് മാന്‍ ഓഫ് ദ മാച്ച്. ധാക്കാ ടെസ്റ്റില്‍ 20 റണ്‍സിന് ബംഗ്ളദേശ് ജയിച്ചിരുന്നു. മാന്‍ ഓഫ് ദ സീരിസ് പുരസ്കാരം ഡേവിഡ് വാര്‍ണറും നേഥന്‍ ലിയോണും പങ്കിട്ടു.
Advertisement