മാനഭംഗത്തിനിരയായ പതിമൂന്നുകാരിക്ക് ഗര്‍ഭച്ഛിദ്രം നടത്താന്‍ സുപ്രീംകോടതിയുടെ അനുമതി. മുപ്പത്തിയൊന്ന് ആഴ്ച പ്രായമുളള ഭ്രൂണം നീക്കം ചെയ്യാനാണ് അനുമതി നല്‍കിയത്. കുട്ടിയുടെ ശാരീരികാവസ്ഥയും മാനസികനിലയും കണക്കിലെടുത്താണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ തീരുമാനം.
കുട്ടിയെ നാളെത്തന്നെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനും വെളളിയാഴ്ച ഭ്രൂണം നീക്കം ചെയ്യാനും നിര്‍ദേശിച്ചു. പതിമൂന്നുകാരിക്ക് എങ്ങനെ അമ്മയാകാന്‍ സാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു. എന്നാല്‍ കുട്ടിയുടെ ജീവനില്‍ ആശങ്ക രേഖപ്പെടുത്തി ഗര്‍ഭച്ഛിദ്രത്തെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തു.