കണ്ണൂർ തളാപ്പ് അമ്പാടിമുക്കിൽ ബൈക്കുകളിലെത്തിയ മുഖംമൂടി സംഘത്തിന്റെ ആക്രമണത്തിൽ മൂന്ന് സിപിഎം പ്രവർത്തകർക്ക് പരുക്കേറ്റു. പ്രശാന്തൻ, വൈശാഖ്, ഉണ്ണി എന്നിവർക്കാണ് പരുക്കേറ്റത്. മൂവരെയും കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രശാന്തന് അരയ്ക്കും മറ്റുള്ളവർക്ക് തലയ്ക്കുമാണ് പരുക്കേറ്റത്. ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. അക്രമത്തിന് പിന്നിൽ ബിജെപിയാണെന്ന് സിപിഎം ആരോപിച്ചു.
Advertisement