തീവ്രവാദവിഷയങ്ങള്‍ പരാമര്‍ശിക്കാതെ ബ്രിക്സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിക്സ് രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയില്‍ ഈന്നിയായിരുന്നു മോദിയുടെ പ്രസംഗം. ദാരിദ്ര്യം ഉള്‍പ്പെടെ തുടച്ചുനീക്കുന്നതിന് കൂട്ടായ്മ ഒരുമിച്ച് നില്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. ചൈനയിലെ ഷിയാെമന്നില് തുടക്കമായ ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് ബ്രിക്സ് രാഷ്ട്രതലവന്മാരെ സ്വീകരിച്ചു. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിന്‍ പുടിനും ഇന്ന് ചര്‍ച്ച നടത്തും. അതിര്‍ത്തി തര്ക്കങ്ങളുെട പശ്ചാത്തലത്തില്‍ ചൈനീസ് പ്രസിഡന്റും പ്രധാനമന്ത്രി മോദിയും പ്രത്യേക ചര്‍ച്ച നടത്തുമോ എന്നതാണ് ലോകം ഉറ്റുനോക്കുന്നത്. ബ്രസീല്‍ റഷ്യ ഉഭയകക്ഷി ചര്‍ച്ചയും ഉച്ചകോടിയുടെ ഭാഗമായി നടക്കും.
Advertisement