ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഉത്തര കൊറിയയില്‍ നിന്ന് പുതിയ വെളിപ്പെടുത്തല്‍. കൂടുതല്‍ അപകടകാരികളായ ഹൈഡ്രജന്‍ ബോംബ് വിജയകരമായി പരീക്ഷിച്ചെന്ന് ഉത്തര കൊറിയൻ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലില്‍ ഘടിപ്പിക്കാവുന്ന ബോംബാണ് പരീക്ഷിച്ചത്. സ്ഫോടനം റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രതയുളള പ്രകമ്പനം സൃഷ്ടിച്ചു. അമേരിക്കൻ പ്രസിഡന്റ് ട്രംപ് ജപ്പാന് പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് പരീക്ഷണം. കടുത്ത പ്രഹരശേഷിയുള്ള ഇവയ്ക്ക് ആയിരക്കണക്കിന് കിലോമീറ്ററുകള്‍ ഒരേ സമയം നശിപ്പിക്കാനാകും. ഉത്തര കൊറിയ്ക്കുളള എണ്ണവിതരണം നിര്‍ത്തണമെന്ന് ജപ്പാന് ആവശ്യപ്പെട്ടു.
Advertisement