ടെസ്റ്റ് പരമ്പരയ്ക്കു ശേഷം ഏകദിന പരമ്പരയിലും സമ്പൂര്‍ണജയം തേടി ഇന്ത്യ ഇന്ന് അഞ്ചാം ഏകദിനത്തില്‍ ശ്രീലങ്കയെ നേരിടും. മൂന്ന് മാറ്റങ്ങളോടെ കഴിഞ്ഞ മല്‍സരത്തില്‍ കളിച്ച അതേടീമിനെ ഇന്ന് നിലനിര്‍ത്തുമെന്നാണ് കോഹ്ലി നല്കുന്ന സൂചന. കൊളംബോയില്‍ 2.30 മുതലാണ് മല്‍സരം.
പരാജയത്തിന്റെ ആഴക്കടലില്‍ കഴുത്തറ്റം മുങ്ങിയ മരതകദ്വീപുകാര്‍. ഒരു തോല്‍വിയുടെ ചവിട്ടു കൂടി മതി കരകയറാനാകാത്തവിധം അവര്‍ താഴ്ന്നു പോകാന്‍. പല ക്യാപ്റ്റന്മാര് വന്നിട്ടും ജയം മാത്രം ലങ്കയില്‍ നിന്ന് അകലെ നിന്നു. ബാറ്റിങ്ങിലും ബോളിങ്ങിലും പൊളിച്ചെഴുത്തില്ലെങ്കില് ഇന്നും മല്‍സരഫലം മറ്റൊന്നാകില്ല.
കഴിഞ്ഞ മല്‍സരത്തില്‍ ഇന്ത്യന്‍ ടീമിലെത്തിയ ശാര്‍ദുല്‍ ഠാക്കൂറിനും മനീഷ് പാണ്ഡെയ്ക്കും കുല്‍ദീപ് യാദവിനും ഇന്നും അവസരം നല്‍കാനാണ് ടീം മാനെജ്മെന്റിന്റെ തീരുമാനം. പരിഭ്രമിക്കേണ്ട സാഹചര്യമൊന്നുമില്ലാത്തതിനാല് ബാറ്റിങ് ഓര്‍ഡറിലുള്ള പരീക്ഷണം ഇന്നുമുണ്ടായേക്കാം.