പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആരോപണങ്ങളുമായി മഹാരാഷ്ട്രയിൽ നിന്നുള്ള ബി.ജെ.പി എം.പി രംഗത്ത്. സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കുന്നത് മോദിക്ക് ഇഷ്ടമല്ലെന്നും, ചോദിച്ചാൽ അദ്ദേഹം ദേഷ്യപ്പെടുകയാണ് പതിവെന്നും ഗോണ്ടിയ ബന്ദാറയില് നിന്നുളള എംപി നാനാ പടോൾ പറഞ്ഞു. എംപിമാര്‍ക്കായി വിളിച്ചുചേര്‍ത്ത യോഗത്തില്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഉന്നയിച്ചപ്പോഴായിരുന്നു തനിക്കെതിരെ മോദി രോഷാകുലനായതെന്നുംഎം.പി വ്യക്തമാക്കി. ഇതാദ്യമായിട്ടാണ് സ്വന്തം പാര്‍ട്ടിയില്‍ നിന്നും പ്രധാനമന്ത്രിക്കെതിരെ തുറന്ന ആരോപണം വരുന്നത്. കോണ്‍ഗ്രസ് നേതാവായിരുന്ന പടോള്‍ 2014ലാണ് ബിജെപി ക്യാംപില്‍ എത്തുന്നത്. പ്രഫുല്‍ പട്ടേലിനെതിരെയായിരുന്നു നാനാ പടോളിന്റെ വിജയം
Advertisement