അപ്രതീക്ഷിതമായി കിട്ടിയ മന്ത്രിപദത്തിന്റെ സന്തോഷത്തിലാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ കോട്ടയം മണിമലയിലെ കുടുംബാംഗങ്ങളും നാട്ടുകാരും. എല്ലാം ദൈവാനുഗ്രഹമെന്നും നാടിനുവേണ്ടി ഇനിയും ഏറെ നന്മ ചെയ്യാന്‍ അദ്ദേഹത്തിന് കഴിയട്ടെയെന്നും അമ്മ ബ്രിജിത്ത് മനോരമ ന്യൂസിനോട് പറഞ്ഞു. കഴിവിന് ലഭിച്ച അംഗീകാരമെന്ന്ായിരുന്നു സഹോദരന് ബിനു കണ്ണന്താനത്തിന്റെ പ്രതികരണം. കേരളത്തിന് ലഭിച്ച ഒാണസമ്മാനമാണ് കണ്ണന്താനത്തിന്റെ മന്ത്രിസ്ഥാനമെന്ന് ബി.ജെ.പി.കോട്ടയം ജില്ലാ പ്രസിഡന്റ് എന്‍.ഹരി പറഞ്ഞു.
Advertisement