ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ പട്രോളിഗ് നടത്തുകയായിരുന്ന സൈനികവാഹനങ്ങള്‍ക്കു നേരെ ഭീകരാക്രമണം. സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ ഒരു ലഷ്കര്‍ ഭീകരന് കൊല്ലപ്പെട്ടു. രണ്ടു സൈനികര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഏറ്റുമുട്ടല്‍ തുടരുകയാണ്. അതിനിടെ പൂഞ്ച് സെക്ടറില്‍ പാക്കിസ്ഥാന് വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു
Advertisement