ഇന്ത്യന്‍ ഹോക്കി മുഖ്യ പരിശീലകന് റോളന്റ് ഓള്ട്മാന്സിനെ പുറത്താക്കി.കഴിഞ്ഞ രണ്ട് വര്‍ഷത്തെ ടീമിന്റെ പ്രകടനം മോശമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് രണ്ടായിരത്തി ഇരുപത് വരെ കരാര്‍ നിലനില്‍ക്കേ ഓള്‍ട് മാന്സിനെ പുറത്താക്കിയതെന്ന് സിലക്ഷന്‍ കമ്മിറ്റി ചെയര്മാന് ഹര്ബീന്ദര് സിങ് പറഞ്ഞു. മുതിര്‍ന്ന താരങ്ങളായ ക്യാപ്റ്റന്‍ പി.ആര് ശ്രീജേഷ് , സര്‍ദാര്‍ സിങ് എന്നിവര്‍ കൂടി ഉള്‍പ്പെട്ട ഉന്നതതലസമിതിയുടെ തീരുമാനപ്രകാരമാണ് നടപടി. നിലവിലെ ഹൈ പെര്‍ഫോമന്‍സ് ഡയറക്ടര്‍ ഡേവിഡ് ജോണിന് പരിശീലകന്റെ താല്‍ക്കാലിക ചുമതല നല്കി. പോള്‍ വാന്‍ ആസിനുപകരം 2015ലാണ് റോളന്റ് ഓള്ട്മാന്സിനെ ഇന്ത്യന്‍ ഹോക്കി ടീം പരിശീലകനായി നിയമിച്ചത്.
Advertisement