ബൊഫോഴ്സ് കേസില്‍ സുപ്രീംകോടതി വാദം കേള്‍ക്കുന്നത് ഒക്ടോബര്‍ 30ന് തുടങ്ങും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിലാണ് അപ്പീല്‍ പരിഗണിക്കുന്നത്. 12 വര്‍ഷമായി കെട്ടിക്കിടക്കുന്ന കേസില്‍ വേഗം തീര്പ്പുകല്പ്പിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് അജയ് അഗ്രവാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. ബൊഫോഴ്സ് കേസില്‍ നിന്ന് ഹിന്ദുജ സഹോദരന്മാരെ ഒഴിവാക്കിയ ഡല്‍ഹി ഹൈക്കോടതി നടപടിക്കെതിരെയാണ് അപ്പീല്‍.
Advertisement