ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയ്ക്കകത്തും പുറത്തും പ്രതിഷേധം ശക്തമാക്കി. ചോദ്യോത്തരവേളയില്‍ നടുത്തളത്തില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച പ്രതിപക്ഷം ശൂന്യവേളയിലേക്ക് കടന്നതോടെ സഭ ബഹിഷ്ക്കരിച്ചു. മന്ത്രിക്കെതിരെ ഹൈക്കോടതി ആവര്‍ത്തിച്ച് വിമര്‍ശനം നടത്തിയിട്ടും മന്ത്രി അധികാരത്തില്‍ കടിച്ചുതൂങ്ങുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സഭ വിട്ട പ്രതിപക്ഷം സഭയ്ക്ക് പുറത്ത് ധര്‍ണ നടത്തുകയാണ്.
Advertisement