സംസ്ഥാനത്ത് കൂടുതൽ ബാറുകൾ തുറക്കുന്നത് സംബന്ധിച്ച തീരുമാനം ഇന്ന് മന്ത്രിസഭാ യോഗം പരിഗണിക്കും. സംസ്ഥാനപാതകൾ ഡീനോട്ടിഫൈ ചെയ്ത് ബാറുകൾ തുറക്കാനുള്ള അനുമതി നൽകുന്നകാര്യമാണ് പരിഗണിക്കുന്നത്. വിജിലൻസ് കമ്മിഷൻ രൂപീകരിക്കുന്നത് സംബന്ധിച്ചും തീരുമാനംഉണ്ടായേക്കും. കേന്ദ്രവിജിലൻസ് കമ്മിഷന്റെ മാതൃകയിലുള്ള സംസ്ഥാന കമ്മിഷൻ രൂപീകരിക്കുന്നതിന് നിയമവകുപ്പ് ഉൾപ്പെടെ പച്ചക്കൊടി കാണിച്ചിട്ടുണ്ട്. അടുത്ത ആഴ്ച വിരമിക്കുന്ന ചീഫ് സെക്രട്ടറി നളിനി നെറ്റോയെ കമ്മിഷൻ അധ്യക്ഷയാക്കാനാണ് ആലോചന. പുതിയ ചീഫ് സെക്രട്ടറിയുടെ നിയമനവും മന്ത്രിസഭക്ക് തീരുമാനിക്കേണ്ടതുണ്ട്. ധനവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാംമിന്റെ പേരാണ് പരിഗണിക്കപ്പെടുന്നത്.
Advertisement