ബിജെപി കൂട്ടുകെട്ടിന്റ പേരില്‍ ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാറുമായി ഇടഞ്ഞ് നില്ക്കുന്ന ശരദ് യാദവ് ശക്തിപ്രകടനത്തിനൊരുങ്ങുന്നു. രാജ്യത്തെ സാംസ്ക്കാരിക വൈവിധ്യത്തെ സംരക്ഷിക്കുകയെന്നപേരില് സംഘടിപ്പിക്കുന്ന യോഗത്തില്‍ പ്രതിപക്ഷപാര്‍ട്ടി നേതാക്കള്‍ പങ്കെടുക്കും. നിതീഷ് കുമാര്‍ ബിജെപിയുമായി കൂട്ടുകൂടിയതിനുശേഷമുള്ള രാഷ്ട്രീയ സാഹചര്യം യോഗം വിലയിരുത്തും. ജെഡിയു നിര്‍വാഹകസമിതി ശനിയാഴ്ച ചേരുന്നതിനുമുന്പ് പരമാവധി നേതാക്കളെ സ്വന്തം പക്ഷത്തെത്തിക്കുകയെന്ന ലക്ഷ്യവും ശരദ് യാദവ് വിഭാഗത്തിനുണ്ട്. ബിജെപി ബന്ധത്തിന്റെ പേരില്‍ ഇടഞ്ഞുനില്‍ക്കുന്ന മുന്‍ അധ്യക്ഷന്‍ കൂടിയായ ശരദ് യാദവിനെ രാജ്യസഭാനേതാവുസ്ഥാനത്ത് നിന്ന് നിതീഷ് കുമാര്‍ നീക്കിയിരുന്നു.
Advertisement