നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട മാഡത്തെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്താനുള്ള പള്‍സര്‍ സുനിയുടെ നീക്കം പൊലീസ് പൊളിച്ചു. രാവിലെ എസിജെഎം കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു "മാഡം" ആരെന്ന കാര്യം അങ്കമാലി കോടതിയില്‍ വെളിപ്പെടുത്തുമെന്ന് സുനി പറഞ്ഞത്. എന്നാല്‍ അപകടം മണത്ത അന്വേഷണസംഘം സുനിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കാതെ തന്നെ റിമാന്‍ഡ് കാലാവധി നീട്ടിക്കൊണ്ടുള്ള കോടതി ഉത്തരവ് നേടി. സുനിയെ ഈ മാസം 30 വരെയാണ് റിമാന്‍ഡ് ചെയ്തത്. ഗുഢാലോചനയെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ സര്‍ക്കാരും അന്വേഷണസംഘവും ചേര്‍ന്ന് ശ്രമിക്കുകയാണെന്ന് സുനിയുടെ അഭിാഷകന്‍ ആരോപിച്ചു. സുനിയെ ഇന്നു തന്നെ ഹാജരാക്കണമെന്നാവശ്യപ്പെട്ട് അഡ്വക്കറ്റ് ബി.എ. ആളൂര്‍ അപേക്ഷയും നല്കി.
Advertisement