E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

കുമ്മനത്തെ മുന്‍നിര്‍ത്തി ബിജെപിയില്‍ ശുദ്ധീകരണത്തിന് ആര്‍എസ്എസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കുമ്മനത്തെ മുന്‍നിര്‍ത്തി കേരളത്തിലെ ബിജെപിയില്‍ ശുദ്ധീകരണത്തിന് ആര്‍എസ്എസ് ഒരുങ്ങുന്നു. വിമതര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ സ്വീകരിക്കാനും പാര്‍ട്ടി നേതാക്കളെ അഴിമതിക്കാരായി ചിത്രീകരിക്കുന്നതിനെതിരെ ശക്തമായി നീങ്ങാനും ആര്‍എസ്എസ് കുമ്മനത്തിന് അനുമതി നല്‍കി.സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങളും നിരിക്ഷിക്കും

പാർട്ടി അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന പദയാത്രയോടെ ഔദ്യോഗിക പക്ഷത്തിന്റെ സമ്പൂർണ ആധിപത്യമാണ് ബിജെപി കേന്ദ്രനേതൃത്വം ലക്ഷ്യംവെയ്ക്കുന്നത്. വിമത നീക്കം നടത്തുന്നത് തലമുതിർന്നവരാണെങ്കിലും നടപടിയെടുക്കാനാണ് നിർദേശം. ഇതിനായി കുമ്മനത്തിന് പൂർണ അധികാരം നൽകി. 

പാർട്ടി വിരുദ്ധവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും.നേതാക്കൾ പൂർണമായും കേന്ദ്രനേതൃത്വത്തിന്റെ നിരീക്ഷണത്തിലാണ്.സാമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങളും പാർട്ടി നിരീക്ഷിക്കും.കോഴിക്കോട്ടെ യുവമോർച്ച ജില്ലനേതാവിന്റെ ഔദ്യോഗിക പക്ഷത്തിനെതരായ പരമാർശം കുമ്മനം നേരിട്ട് ഇടപെട്ട് നീക്കിയിരുന്നു.

പദയാത്രയ്ക്കായി അമിത് ഷാ കേരളത്തിലെത്തുന്നതോടെ വിമത വിഭാഗത്തിലെ മുതിർന്ന നേതാക്കൾക്കെതിരെ ഉൾപ്പെടെ അച്ചടക്ക നടപടിയുണ്ടാകും.വിവി രാജേഷിനെതിരായ നടപടി പിൻവലിക്കാനാവില്ലെന്നും പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും ഇന്നലെ നടന്ന നേതൃയോഗത്തിൽ കുമ്മനം വ്യക്തമാക്കിയിരുന്നു.തൃശ്ശൂർ യോഗത്തിലെ വാദപ്രതിവാദങ്ങൾ സംബന്ധിച്ചും കുമ്മനം രാജശേഖരൻ ദേശീയ നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്