തിരുവനന്തപുരം മുതലപ്പൊഴിയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച മല്‍സ്യത്തൊഴിലാളിയുടെ മൃതദേഹം കരയ്ക്കെത്തിച്ചു. പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് പുതുക്കുറിച്ചി സ്വദേശി വിക്ടറുടെ മൃതദേഹം കരയ്ക്കെത്തിച്ചത്. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട ഉപരോധം നാട്ടുകാര്‍ അവസാനിപ്പിച്ചു. ഒന്പതുദിവസം മുന്‍പാണ് വള്ളം പുലിമുട്ടില്‍ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ വിക്ടറിനെ കാണാതായത്. തുടര്‍ന്ന് ശനിയാഴ്ച രാത്രിയില്‍ പുലിമുട്ടുകൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തി. ദിവസങ്ങള്‍ കഴിഞ്ഞിട്ടും മൃതദേഹം കരയ്ക്കെത്തിക്കാന്‍ അധികൃതര്‍ നടപടിയെടുക്കാതിരുന്നതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
Advertisement