കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയ പി.സി.ജോര്‍ജ് എം.എല്‍.എയ്ക്കെതിരെ വനിത കമ്മിഷന് കേസെടുക്കും. സ്വമേധയ കേസെടുക്കാന്‍ കമ്മിഷന് അധ്യക്ഷ എം.സി ജോസഫൈന് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി. എം.എല്‍.എയുടെ മൊഴി രേഖപ്പെടുത്താനായി സ്പീക്കറുടെ അനുമതി തേടും. ചാനല്‍ ചര്‍ച്ചകളിലും വാര്‍ത്താസമ്മേളനങ്ങളിലും നടിക്കെതിരെ പി.സി ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തിന് പരുക്കേല്‍പിക്കുന്നതാണെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷന്റെ നീക്കം.
Advertisement