കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ചു ചേർത്ത പ്രതിപക്ഷ നേതാക്കളുടെ യോഗം രാവിലെ ചേരും. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ബി ജെ പിക്കൊപ്പം സഖ്യമുണ്ടാക്കിയെങ്കിലും ജെഡിയു നേതാക്കളെ സോണിയാ ഗാന്ധി യോഗത്തിന് ക്ഷണിച്ചിട്ടുണ്ട്. മഹാസഖ്യം ഉപേക്ഷിക്കാനുള്ള നിതീഷിന്റെ തീരുമാനത്തിൽ ജെഡിയു മുൻ അധ്യക്ഷൻ ശരദ് യാദവിന് അസംതൃപ്തിയാണുള്ളത്. ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പിൽ അഹമ്മദ് പട്ടേൽ വിജയച്ചതിന്റെ ആത്മവിശ്വാസത്തിലാണ് പ്രതിപക്ഷ നേതാക്കൾ യോഗം ചേരുന്നത്. ബി ജെ പി വിരുദ്ധ സഖ്യത്തിനായുള്ള തുടർ നീക്കങ്ങൾ യോഗത്തിൽ ചർച്ചയാകും.
Advertisement