ഹാദിയകേസിലെ അന്വേഷണ വിവരങ്ങള്‍ എന്‍.ഐ.എയുമായി പങ്കുവയ്ക്കാന്‍ കേരള പൊലീസിന് സുപ്രീംകോടതിയുടെ നിര്‍ദേശം. ഹര്‍ജിക്കാരനായ ഷെഫിന് ജഹാന് നീതിയുക്തവും സ്വതന്ത്രവുമായ അന്വേഷണം ആഗ്രഹിക്കുന്നില്ലെന്ന് കോടതി വിമര്‍ശിച്ചു. ദേശീയ അന്വേഷണ എജന്‍സിയുടെ അന്വേഷണത്തെ ഹര്ജിക്കാരന് സംശയിക്കുന്നതെന്തിനെന്നും കോടതി ചോദിച്ചു. ഷെഫിന് ജഹാന്റെ മറുപടികൂടി കേട്ടശേഷം എന്‍.ഐ.എ. അന്വേഷിക്കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കും.
Advertisement