രാജ്യസഭാ എംപിയായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എംഎല്‍എ സ്ഥാനം രാജിവച്ചു. ഗുജറാത്തിലെ നാരാണപുര മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായിരുന്നു.
അതേസമയം അഹമ്മദ് പട്ടേലിന്റെ വിജയത്തിന് വഴിയൊരുക്കിയ തിരഞ്ഞെടുപ്പുകമ്മിഷന് ഇടപെടലിനെതിരെ ബിജെപി ഹര്‍ജി നല്‍കും. ചട്ടംലംഘിച്ച രണ്ട് എംഎല്‍എമാരുടെ വോട്ട് കമ്മിഷന് അസാധുവാക്കിയതാണ് പട്ടേലിന് തുണയായത്. പട്ടേലിനൊപ്പം രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അമിത് ഷായേയും സ്മൃതി ഇറാനിയേയും പ്രധാനമന്ത്രി അഭിനന്ദിച്ചു.