ഗുജറാത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ അഹമ്മദ് പട്ടേല്‍ കടുത്ത വെല്ലുവിളി നേരിടുന്നു. രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിക്ക് വോട്ട് ചെയ്തു. ജെഡിയു വോട്ടും ബിജെപിക്ക് ലഭിച്ചു. എന്‍.സി.പിയിലെ രണ്ട് എം,എല്‍.എമാര്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഒരാള്‍ കോണ്‍ഗ്രസിനും ഒരാള്‍ ബി.ജെ.പിക്കും വോട്ട് ചെയ്തു. 44 എംഎല്‍എമാര്‍ ഒപ്പമുണ്ടെന്നും ജയിക്കുമെന്നും അഹമ്മദ് പട്ടേല്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. അതേസമയം താനും ഒപ്പമുളളവരും ബി.ജെ.പിക്ക് വോട്ട് ചെയ്തതായി കോണ്‍ഗ്രസ് വിമത നേതാവ് ശങ്കര്‍ സിങ് വഗേല പറഞ്ഞു. കോണ്‍ഗ്രസ് ജയിക്കില്ലെന്നും വോട്ട് എന്തിന് പാഴാക്കണമെന്നുമായിരുന്നു വഗേലയുടെ പ്രതികരണം.
Advertisement