ജമ്മുകശ്മീരിലെ സോപോറില്‍ മൂന്ന് ലഷ്ക്കറെ തയ്ബ ഭീകരരെ സുരക്ഷാസേന കൊലപ്പെടുത്തി. ഭീകരവിരുദ്ധ നീക്കത്തിനിടെ ഒരു ജവാന് പരുക്കേറ്റു. മൂന്ന് എ.കെ 47 തോക്കുകള്‍ ഉള്‍പ്പെടെ ആയുധശേഖരവും ഭീകരരില്‍ നിന്നും പിടിച്ചെടുത്തു. രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്ന് ലഭിച്ച വിവരത്തെത്തുടര്‍ന്ന് പുലര്‍ച്ചെ നാല് മുപ്പതിനാണ് സുരക്ഷാസേന ഭീകരര്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചത്. സുരക്ഷാ നടപടികളുടെ ഭാഗമായി മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ലഷ്ക്കര്‍ ചീഫ് കമാന്‍ഡര്‍ അബു ദുജാനെയെയും സഹായിയെയും കഴിഞ്ഞ ദിവലസം സൈന്യം വധിച്ചിരുന്നു.
Advertisement