തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ച ഉഭയകക്ഷി ചര്‍ച്ചയുടെ തുടര്‍ച്ചയായി കണ്ണൂരിലും ഇന്ന് ചർച്ച നടക്കും. സിപിഎം, ബിജെപി, ആർഎസ്എസ് നേതാക്കൾ പങ്കെടുക്കുന്ന ചർച്ച രാവിലെ കണ്ണൂർ ഗസ്റ്റ്ഹൗസിലാണ് നടക്കുക. തിരുവനന്തപുരത്തുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ഉഭയകക്ഷി യോഗം ചേരാൻ തീരുമാനിച്ചത്. പുതിയ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ട മുന്‍കരുതലെടുക്കുകയാണ് യോഗത്തിന്റെ ലക്ഷ്യം. തിരുവനന്തപുരത്തിന് പുറമെ കോട്ടയത്താണ് ഉഭയകക്ഷി ചർച്ച നടന്നത്.
Advertisement