മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയെന്ന ഗവര്‍ണറുടെ ട്വീറ്റ് ശരിയായില്ലെന്ന് സിപിഎം സംസ്ഥാനകമ്മിറ്റി അംഗം എം.വി.ജയരാജൻ. പരാമർശം കൂടിക്കാഴ്ചയുടെ അന്തസത്തയ്ക്ക് ചേര്‍ന്നതല്ലെന്നും മുഖ്യമന്ത്രിയുടെ പ്രൈവറ്റ്സെക്രട്ടറി കൂടിയായ ജയരാജൻ ആരോപിച്ചു. മുഖ്യമന്ത്രി ഗവർണറെ അങ്ങോട്ട് പോയി കണ്ടതിൽ തെറ്റില്ല.എന്നാൽ ജനാധിപത്യ രീതിയിൽ അധികാരത്തിൽ വന്ന സർക്കാരിനെ അട്ടിമറിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. അത്തരക്കാർക്കെതിരെ ജനങ്ങൾ രംഗത്തിറങ്ങണമെന്നും എം.വി.ജയരാജൻ കൊച്ചിയിൽ പറഞ്ഞു.
Advertisement